പേജുകള്‍‌

2010, നവംബർ 7, ഞായറാഴ്‌ച

എന്തിനീ ക്രൂരത?




ഇത് കോടനാട് ആനപരിശീലനക്കലരി. ആനപിടിത്തം നിരോധിച്ചതോടെ പരിശീലനവും കൂടൊഴിഞ്ഞു . എങ്കിലും വനത്തില്‍ ഒറ്റപ്പെട്ടും അപകടങ്ങളില്‍ പരിക്കേറ്റ  ഒക്കെയായി ആനക്കുട്ടികള്‍ ഇവിടെ എത്താറുണ്ട്. തുമ്പിക്കൈ വീശി , തലയാട്ടി ആനക്കുട്ടികള്‍ ആളുകളെ മാടി വിളിക്കും . കുസൃതികളും kurumbukalum ആളുകള്‍ക്കും ഇഷ്ടം . കോടനട്ടെ ആനക്കലരിയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതും ഇവരുടെ കുസൃതികള്‍ തന്നെ.

പാര്‍വതി, അഞ്ജന, അശ്വതി എന്നിങ്ങനെ മൂന്ന് ആനക്കുട്ടികളും അവരുടെ കുസൃതിയും  ഒപ്പമുള്ള മ്ലാവ്, മാന്‍, കുരങ്ങ്, കേഴ, പെരുമ്പാമ്പ്‌, മയിലുകള്‍, പരുന്തുകള്‍, കാട്ടുപൂച്ച തുടങ്ങിയവരാണ് ഇവിടത്തെ അന്തേവാസികള്‍. എല്ലാവരും കൂടി മുന്നൂറിലേറെ അംഗങ്ങള്‍ വരുന്ന വലിയ കുടുംബം, ഇവര്‍ക്ക് താമസിക്കനുള്ളതാകട്ടെ മൂന്നേക്കറില്‍  താഴെ സ്ഥലം മാത്രം.

(ഓര്‍ക്കുക ... നല്ലൊരു റിസോര്‍ട്ടോ ഹോട്ടലോ പണിയണമെങ്കില്‍ കയ്യേറിയതും അല്ലാതെയുമായ് ചുരുങ്ങിയത് പതിനഞ്ചു ഏക്കര്‍ സ്ഥലം വേണം. അവരുടെ ആവാസ വ്യവസ്ഥ തകര്‍തിട്ടായാലും )





മനുഷ്യനുള്ളത് പോലെ അവകാശങ്ങള്‍ ഇവക്കുമില്ലേ? മണിമാളികകള്‍ കെട്ടി രാജകീയമായി ജീവിക്കുന്ന മനുഷ്യന് ഇവറ്റകളോട് alpamenkilum കരുണ കട്ടിക്കൂടെ? 

ആനക്കളരിയിലെ ആനക്കുട്ടികള്‍ക്ക് വലിയ പ്രശ്നങ്ങള്‍ ഇല്ല.എന്നാല്‍ ആനക്കളരിയോട് ചേര്‍ന്നുള്ള മൃഗശാലയിലെ മൃഗങ്ങളുടെ അവസ്ഥ അതിദയനീയമാണ്‌. രണ്ടു കൂടുകളിലായി തൊണ്ണൂറു മ്ലാവുകളും നൂറ്റി അഞ്ചു മാനുകളുമാണ് ഇവിടെ കഴിയുന്നത്‌.  രണ്ടു കൂടുകളിലും മഴയെ തുടര്‍ന്ന് മൃഗങ്ങളുടെ വിസര്‍ജ്യങ്ങളും ചെളിയും കൂടി കുഴഞ്ഞു കിടക്കുന്നു. ഇവക്കു നല്‍കുന്ന ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങള്‍ മാസങ്ങളായി നീക്കം ചെയ്തിട്ടില്ല. ഇടയില്‍ അല്പം ഉണങ്ങിയ സ്ഥലമുള്ളിടതാണ് ഇവ വിശ്രമിക്കുന്നത്.



കുമിഞ്ഞു കൂടിയ ഈ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് ഇപ്പോഴും തീറ്റ കൊടുക്കുന്നത്. കോടനാട്ടെ മൃഗങ്ങളെ പുനരധിവസിപ്പിക്കാന്‍ നൂരെക്കാരില്‍ അഭയാരണ്യം ഒരുക്കുന്നത് വേഗത്തില്‍ ആക്കിയിരുന്നെങ്കില്‍ ഈ ഗതികേടുണ്ടാവുംയിരുന്നില്ല

സംരക്ഷിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ കൂടിലക്കിയിട്ടുള്ള ഈ മൃഗങ്ങളെ പരിപാലിക്കാനും സര്‍ക്കാരിന് ഉത്തരവധിത്വമില്ലേ?